Skip to main content

ആയുര്‍വേദ പ്രതിരോധ കിറ്റ് വിതരണോദ്ഘാടനം ചെയ്തു

 

കോവിഡ്  19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍മുള്ള ആയുര്‍വേദ പ്രതിരോധ കിറ്റ് വിതരണോദ്ഘാടനം പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രമിന് നല്‍കി ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ്. ഷിബു നിര്‍വഹിച്ചു. പകര്‍ച്ചവ്യാധി പ്രതിരോധത്തിനുള്ള നാല് മരുന്നുകളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ കെ എസ് സുനിത,  ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ് സീനിയര്‍ സൂപ്രണ്ട് കെ പി രാജേന്ദ്രന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ എച്ച് ആരിഫ, കോവിഡ് 19 ടാസ്‌ക് ഫോഴ്‌സ് കണ്‍വീനര്‍ ഡോ എസ് ഷാബു, എ.എം.എ.ഐ ജില്ലാ സെക്രട്ടറി ഡോ. പി സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date