Post Category
കോവിഡ് 19: അസംഘടിത തൊഴിലാളികള്‍ക്ക് ധനസഹായം
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് 1000 രൂപ വിതരണം ചെയ്യുന്നു. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വ കാര്‍ഡ,് ആദ്യ അടവ്, അവസാന അടവ്, ആധാര്‍, ബാങ്ക് അക്കൗണ്ട് (ഐ. എഫ്. എസ്. സി കോഡ് സഹിതം) എന്നിവയുടെ പകര്‍പ്പുകളും, പേര്, മേല്‍വിലാസം, ജനനത്തീയതി, വയസ്സ്, തൊഴിലുടമയുടെ പേര്, തൊഴിലിന്റെ സ്വഭാവം, മൊബൈല്‍, നമ്പര്‍ മുമ്പ് കിട്ടിയ ആനുകൂല്യം, സത്യപ്രസ്താവന എന്നിവ അടക്കം എഴുതി തയ്യാറാക്കിയ അപേക്ഷയോടൊപ്പം തപാല്‍ മുഖേനയോ unorganisedwssbpkd@gmail.com ലോ അയക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30. ഫോണ്‍: 0491-2505358, 9544857537.
date
- Log in to post comments