Skip to main content

അന്തര്‍സംസ്ഥാനയാത്ര : നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ

 

ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും നടത്തുന്ന ഇതരസംസ്ഥാന യാത്രകള്‍ കര്‍ശനമായി നിരോധിച്ചതിനാല്‍  അടച്ചിടല്‍ പ്രഖ്യാപിച്ചിരിക്കുന്ന  സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന  യാത്ര നടത്തിയാല്‍ കേരള എപിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം രണ്ടു വര്‍ഷം തടവോ പതിനായിരം രൂപ പിഴയോ ചുമത്താവുന്നതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു. ഇത്തരത്തില്‍ ആരെങ്കിയും യാത്ര ചെയ്യുന്നതായി അറിഞ്ഞാല്‍ പൊതുജനങ്ങള്‍ക്കും അറിയിപ്പ് നല്‍കാം. കോവിഡ്-19 രോഗവ്യാപനം തടയുന്നതിന് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

date