Skip to main content

സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് ധനസഹായം

 

കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധിയിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരല്ലാത്തവരും മറ്റ് ക്ഷേമനിധികളില്‍ അംഗമല്ലാത്തവരുമായ സ്വകാര്യ ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ പേര്, തസ്തിക, വില്ലേജ്, താലൂക്ക്, ഫോണ്‍ നമ്പര്‍  ഉള്‍പ്പെടെ ക്ഷേത്രത്തിന്റെ പൂര്‍ണമായ മേല്‍വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ  മലബാര്‍ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് malabardevaswaomboard@gmail.com  ലോ, 8281073002 നമ്പറില്‍ വാട്ട്സാപ്പ് ചെയ്യുകയോ ചെയ്യണമെന്ന്
ദേവസ്വം ബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date