Skip to main content

ആയുര്‍രക്ഷാ ക്ലിനിക്കിന് തുടക്കമായി

 

കോവിഡ്-19 റെസ്പോണ്‍സ് സെല്ലിന്റെ കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഭാരതീയ ചികിത്സാ വകുപ്പ്  ആയുര്‍രക്ഷാ ക്ലിനിക്കിന് തുടക്കമിട്ടു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലുള്ള എല്ലാ ആയുര്‍വേദ ആശുപത്രികള്‍, ആയുര്‍വേദ ഡിസ്പെന്‍സറികള്‍ കേന്ദ്രീകരിച്ച് നടത്തുന്ന ആയുര്‍രക്ഷാ ക്ലിനിക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രത്യേക ആയുര്‍വേദ ഔഷധങ്ങളാണ് ക്ലിനിക്കിലൂടെ ലഭ്യമാക്കുകയെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്.ഷിബു അറിയിച്ചു.

date