Skip to main content

പട്ടാമ്പിയില്‍ റൂട്ട് മാര്‍ച്ച് നടത്തി

 

കോവിഡ-്19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പട്ടാമ്പിയില്‍ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യയുടെ നേതൃത്വത്തില്‍ റൂട്ടമാര്‍ച്ച് നടത്തി. ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും നിയമ ലംഘനങ്ങള്‍ ഉണ്ടായാല്‍ പോലീസ് ശക്തമായ നടപടിയെടുക്കുമെന്നതിന്റെ  മുന്നറിയിപ്പിന്
 ഭാഗമായാണ് റൂട്ട് മാര്‍ച്ച് നടന്നത്. പട്ടാമ്പി പോലീസ് സ്റ്റേഷന്‍ മുതല്‍ നിള ആശുപത്രി പരിസരം വരെയാണ് മാര്‍ച്ച് നടന്നത്.   തഹസില്‍ദാര്‍ കെ.ആര്‍ പ്രസന്നകുമാര്‍, ഒറ്റപ്പാലം എ.എസ്.പി സ്വപനില്‍ മഹാജന്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വിജയകുമാര്‍ എന്നിവരും റൂട്ട് മാര്‍ച്ചില്‍ പങ്കെടുത്തു.

date