Skip to main content

കോവിഡ് 19: തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം 

 

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന വിവിധ മേഖലകളിലെ തൊഴിലാളികള്‍ക്ക് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ചെറുകിട- വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ ജീവനക്കാര്‍, മറ്റ് സഹകരണ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ 3,04,226 പേര്‍ക്കാണ് 1000 രൂപ വീതം ധനസഹായം ലഭിക്കുക. ഇതിനായി തൊഴിലാളിയുടെ പേര് വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട്, ആധാര്‍ കോപ്പി എന്നിവ www.labourwelfarefund.in ല്‍ അപ്ലോഡ് ചെയ്യേണ്ടതാണ്.

കോവിഡ് 19 ന്റെ ഭാഗമായുള്ള ആനുകൂല്യം ലഭിച്ച തൊഴിലാളികള്‍, സര്‍ക്കാര്‍- പൊതുമേഖലയില്‍ മാസവേതനം ലഭിച്ചവര്‍, മറ്റ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കില്ല. ഫോണ്‍: 0491-2505135, 9946002789.

date