Skip to main content

ആധാരം അണ്ടര്‍ വാല്വേഷന്‍ നടപടി  തീര്‍പ്പാക്കാന്‍ മാര്‍ച്ച് 31 വരെ അവസരം

 

ജില്ലയില്‍ 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ ആധാരത്തില്‍ വില കുറച്ചു കാണിച്ച് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 2018 മെയ് 23 ന് നിലവില്‍ വന്ന ജി.ഒ.(പി) 74/2018 റ്റി.ഡി. നമ്പര്‍ ഉത്തരവ് പ്രകാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ആധാരങ്ങളിലെ കുറവ് മുദ്രയും ഫീസും അടച്ച് കേസ് തീര്‍പ്പാക്കാന്‍  മാര്‍ച്ച് 31 വരെ അവസരം. 2017 മാര്‍ച്ച് 31 വരെ റിപ്പോര്‍ട്ട് ചെയ്ത അണ്ടര്‍ വാല്വേഷന്‍ കേസുകളില്‍ 5000 രൂപയില്‍ കുറവ് മുദ്ര വിലവരുന്ന കേസുകള്‍ തുടര്‍ നടപടികളില്‍ നിന്നും ഒഴിവാക്കി. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് അടക്കേണ്ട കുറവ് മുദ്രയുടെ 30 ശതമാനം  അടച്ചാല്‍ മതി. കുറവ് രജിസ്‌ട്രേഷന്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കി.  10000 രൂപ കുറവ് മുദ്രയും 2000 രൂപ ഫീസും ഉള്‍പ്പെടെ 12000 രൂപ അടക്കേണ്ട  വ്യക്തിക്ക് 3000 രൂപ അടച്ചാല്‍ മതി. ആധാരം അണ്ടര്‍ വാല്വേഷന്‍ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്ന് www.keralaregistration.gov.in/pearlpublic ല്‍ അറിയാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ രജിസ്ട്രാര്‍ ഓഫീസുമായോ സബ് രജിസ്ട്രാര്‍ ഓഫീസുമായോ ബന്ധപ്പെടാം. ഫോണ്‍ 0491 2505201.

date