Skip to main content

ലോക്ക് ഡൗണ്‍: ഇന്ന് ഏഴ് പേര്‍ അറസ്റ്റില്‍

 

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ ഏഴാം ദിനമായ ഇന്ന് (മാര്‍ച്ച് 30) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. സുന്ദരന്‍ അറിയിച്ചു. ഇന്ന് രാവിലെ 11. 30 വരെയുള്ള കണക്കാണിത്. ഇത്രയും കേസുകളിലായി 12 പ്രതികളാണുള്ളത്. ഇതില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇതുവരെ ഏഴ് വാഹനങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് നടപടി.

ഇന്നലെ മാത്രം 69 കേസുകള്‍

ഇന്നലെ (മാര്‍ച്ച് 29 ന്) മാത്രം ജില്ലയില്‍ 69 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 115 പ്രതികളില്‍ 81 പേരെ അറസ്റ്റ് ചെയ്തു. 46 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു. അതിഥി തൊഴിലാളികളെ താമസസ്ഥലത്തുനിന്ന് ഇറക്കി വിട്ടതിന് പട്ടാമ്പിയില്‍ ആറുപേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍ക്കാരിനെതിരായി ആളുകളെ സംഘടിപ്പിച്ചതിന് പട്ടാമ്പി സ്വദേശിയായ ഒരാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂടാതെ ഒറ്റപ്പാലത്ത് ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ആരോഗ്യ പ്രവര്‍ത്തകരെ ഇറക്കിവിട്ട കേസില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരു ആരാധനാലയത്തില്‍ കൂട്ടംചേര്‍ന്ന 15 പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

date