Skip to main content

കോവിഡ് 19 പ്രതിരോധം: ജില്ലാ കലക്ടറേറ്റില്‍ വാര്‍ റൂം രൂപീകരിച്ചു

 

ജില്ലയില്‍ കോവിഡ് 19 ബാധ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പാലക്കാട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ആനിയമ്മ കെ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടറേറ്റില്‍ വാര്‍ റൂം രൂപീകരിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ടി.വിജയന്‍ അറിയിച്ചു. നാലു പേരടങ്ങുന്ന നാലു ടീമുകളായാണ് വാര്‍ ടീമിന്റെ പ്രവര്‍ത്തനം. എല്‍.ആര്‍.ജി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ടി സുരേഷ് കുമാര്‍, മണ്ണാര്‍ക്കാട് താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എസ്.ടി.ഡി ആര്‍ വിനോദ്, കലക്ടറേറ്റ് ബി സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് വി അനന്തകൃഷ്ണന്‍, ഡി സെക്ഷന്‍ സൂനിയര്‍ സൂപ്രണ്ട് പി.എം അബൂബക്കര്‍ സിദ്ധിഖ് എന്നിവര്‍ ഓരോ ടീമിനും നേതൃത്വം നല്‍കും. എട്ടുമണിക്കൂറാണ് ഓരോ ടീമിന്റെയും പ്രവര്‍ത്തനം.

കോവിഡ് 19 മായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലേയും ലാന്റ് റവന്യൂ കമ്മീഷണറേറ്റിലേയും വാര്‍ റൂമുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ജില്ലാ കലക്ടര്‍, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്നിവര്‍ ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടുകള്‍ യഥാക്രമം സമര്‍പ്പിക്കുകയുമാണ് ജില്ലാ വാര്‍ റൂമിലൂടെ ടീമംഗങ്ങള്‍ ചെയ്യുന്നത്. കോവിഡ് 19 മായി ബന്ധപ്പെട്ട് പ്രതിദിന റിപ്പോര്‍ട്ടുകള്‍ യഥാക്രമം അതത് സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച് സംസ്ഥാനതല വാര്‍ റൂമിലേക്ക് സമര്‍പ്പിക്കും. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ജില്ലയില്‍ ഉറപ്പാക്കുന്ന സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ടുകളും ജില്ലയിലെ ആറ് താലൂക്കുകളില്‍ നിന്നും എല്ലാ പഞ്ചായത്തുകളില്‍ നിന്നുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങളും സ്വരൂപിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതാണെന്ന് നേതൃത്വം വഹിക്കുന്ന പാലക്കാട് സ്പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍.എ) ആനിയമ്മ കെ വര്‍ഗ്ഗീസ് അറിയിച്ചു.

date