Skip to main content

ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് ജില്ലയില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച അഞ്ച് പേരുടെയും ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ജില്ലാ ആശുപത്രിയില്‍ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷന്‍ റൂമുകളിലാണ് ഇവര്‍ ചികിത്സയില്‍ ഉള്ളത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച  ജില്ലയിലെ ആദ്യ കോവിഡ് 19 രോഗബാധിതനായ ഒറ്റപ്പാലം വരോട് സ്വദേശിയുടെ സാമ്പിള്‍ കഴിഞ്ഞദിവസം (മാര്‍ച്ച് 29) രണ്ടാമത് പരിശോധനക്കായി അയച്ചിട്ടുണ്ട്. ആദ്യ സാമ്പിള്‍ പരിശോധനയ്ക്ക് ശേഷം ഓരോ ആഴ്ച ഇടവിട്ട് രണ്ടു തവണ കൂടി പരിശോധിച്ച് കോവിഡ് 19 നെഗറ്റീവ് ആണെന്ന് സ്ഥിരീകരിച്ച ശേഷമാണ് രോഗികളെ ആശുപത്രി വിടാന്‍ അനുവദിക്കുക.

date