Skip to main content

കോവിഡ് 19 ബാധിതരായ കര്‍ഷക തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് ധനസഹായം

 

കോവിഡ് 19 ബാധിതരും നിരീക്ഷണത്തില്‍ ഉള്ളവരുമായ കര്‍ഷക തൊഴിലാളി ക്ഷേമനിധിയിലെ 12 മാസത്തില്‍ കൂടുതല്‍ അംശാദായ കുടിശ്ശിക ഇല്ലാത്ത അംഗങ്ങള്‍ക്ക് കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അടിയന്തര ധനസഹായം നല്‍കുന്നു. ബോര്‍ഡിലെ സജീവ അംഗങ്ങള്‍ കോവിഡ് ബാധിതരാവുകയാണെങ്കില്‍ 7500 രൂപയും രോഗമുണ്ടെന്ന സംശയത്തില്‍ വീട്ടിലോ ആശുപത്രിയിലോ നിരീക്ഷണത്തിലുള്ള ഓരോ അംഗത്തിനും 1000 രൂപ വീതവും അടിയന്തര സഹായമായി ബോര്‍ഡ് നല്‍കും. ഇതിനായി വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി പാസ്ബുക്ക് പ്രസക്തഭാഗങ്ങള്‍, ആധാര്‍ കാര്‍ഡ് പകര്‍പ്പ്, അംഗത്തിന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഐ.എഫ്.എസ് കോഡ് ഉള്‍പ്പെടെയുള്ള പകര്‍പ്പ്, അംഗത്തിന്റെയും സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരുടെയും മൊബൈല്‍ നമ്പറുകള്‍ എന്നിവ സഹിതം agri.worker.pkd@gmail.com ലോ 9496151842, 9446875838 എന്നീ വാട്‌സ്ആപ്പ് നമ്പറുകള്‍ മുഖേനയോ അപേക്ഷിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയും പകര്‍പ്പുകളും വ്യക്തത ഉള്ളതായിരിക്കണം.

date