Skip to main content

ലോക്ക് ഡൗണ്‍: ഇന്ന് 16 പേരെ അറസ്റ്റ് ചെയ്തു

 

കോവിഡ് 19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്ന് (മാര്‍ച്ച് 31 ന് രാവിലെ 11. 30 വരെ) ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സി. സുന്ദരന്‍ അറിയിച്ചു. ഇത്രയും കേസുകളിലായി 18 പ്രതികളാണുള്ളത്. ഇതില്‍ 16 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. 15 വാഹനങ്ങള്‍ പിടിച്ചെടുത്തു. ലോക ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍  പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇന്നലെ 115 പേരെ അറസ്റ്റ് ചെയ്തു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇന്നലെ (മാര്‍ച്ച് 30)  ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 77 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇത്രയും കേസുകളിലായി 119 പ്രതികളാണുള്ളത്. ഇതില്‍ 115 പേരെ  അറസ്റ്റ് ചെയ്തിട്ടുണ്ട്. 58 വാഹനങ്ങള്‍ പിടിച്ചെടുത്തു.

 

ReplyForward

date