Skip to main content
ഗ്രീന്‍ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ കിറ്റുമായി  പുറപ്പെടുന്ന വാഹനം ജില്ലാ കളക്ടര്‍ എച്ച് . ദിനേശന്‍ കളക്ട്രേറ്റില്‍ നിന്ന് ഫ്‌ളാഗ് ഓഫ് ചെയ്യുന്നു.

ഭക്ഷ്യ കിറ്റ് നല്കി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

 സന്നദ്ധ സംഘടനയായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സെന്റ്
 ജോസഫ്,വിസിറ്റേഷന്‍  സന്യാസിനി സമൂഹങ്ങളുടെയും തടിയമ്പാട് കെ.സി.വൈ.എല്‍ യൂണിറ്റിന്റെയും സംയുക്ത സഹകരണത്തോടെ ഭക്ഷ്യ കിറ്റ്  വിതരണം ചെയ്തു. രാജാക്കാട് , സേനാപതി , രാജകുമാരി , ബൈസണ്‍വാലി , കൊന്നത്തടി , വാത്തിക്കുടി , മരിയപുരം , വാഴത്തോപ്പ് , ചക്കുപള്ളം , തുടങ്ങി 10 പഞ്ചായത്തുകളിലും കട്ടപ്പന മുന്‍സിപ്പാലിറ്റിയിലും കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം ദുരിതം അനുഭവിക്കുന്ന 500 ഓളം കുടുംബങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ നല്കുന്നത്. കിറ്റില്‍ അരി , പയര്‍ , കടല , തേയിലപ്പൊടി , പഞ്ചസാര , വാഷിംഗ് പൗഡര്‍ , സോപ്പ് , ഡിറ്റര്‍ജന്റ്  തുടങ്ങിീയവയാണ്.    കിറ്റുമായി  പുറപ്പെടുന്ന വാഹനം ജില്ല കളക്ടര്‍ എച്ച് . ദിനേശന്‍  ഫ്‌ളാഗ് ഓഫ് ചെയ്തു.
 കിറ്റ് വിതരണത്തിന്  ഗ്രീന്‍ വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി  ഫാ . ജോബിന്‍ പാച്ചേരിപ്പുറത്ത് നേതൃത്വം നല്കി.
പരിപാടിയില്‍  ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ ബിജു എന്‍ ബി, അബ്ദുള്‍ നൂര്‍, സിജോ മാത്യു,പ്രോഗ്രാം ഓഫീസര്‍ സിറിയക് ജോസഫ്, സിനി സജി , കെസിവൈഎല്‍ ഭാരവാഹികളായ  ഡിന്‍സ് സൈമണ്‍ , അയോണ സജി , മരിയ ടോമി തുടങ്ങിയവര്‍ പങ്കെടുത്തു.  
 

date