Skip to main content

കോവിഡ് 19 ചാത്തന്നൂരില്‍ പഴുതടച്ച് സാമ്പിള്‍ പരിശോധന

ഏറ്റവുമൊടുവില്‍ ഹോട്ട്‌സ്‌പോട്ടായി മാറിയ ചാത്തന്നൂര്‍ ഗ്രാമപഞ്ചായത്തില്‍  സാമ്പിള്‍ പരിശോധന കര്‍ശനമാക്കി. കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകയുമായി ഇടപെട്ട 46 ആശുപത്രി സ്റ്റാഫ്, നാല് പാലിയേറ്റീവ് കെയര്‍ രോഗികള്‍, 18 പ്രവാസികള്‍, ആറ് ഹൈ റിസ്‌ക്, പ്രൈമറി കോണ്ടാക്റ്റുകള്‍ തുടങ്ങി 200 ലധികം വീടുകള്‍ സര്‍വെയിലന്‍സില്‍ ഉള്‍പ്പെടുത്തി. ഇവരുടെ സ്രവം ശേഖരിച്ച് രോഗവ്യാപന സാധ്യതകള്‍ പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1235/2020)
 

date