Skip to main content

വ്യാജചാരായ വാറ്റ്;  കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തു 

വ്യാജവാറ്റിനെതിരെയും അനധികൃത മദ്യവില്‍പ്പനയ്‌ക്കെതിരെയും റെയ്ഡുകള്‍ പോലീസ് ശക്തമാക്കി. അടൂര്‍ പന്നിവിഴയിലെ വീട്ടിനുള്ളില്‍ ഗ്യാസ് സ്റ്റൗ, പ്രഷര്‍കുക്കര്‍ എന്നിവ ഉപയോഗിച്ച് ചാരായം വാറ്റാന്‍ ശ്രമിച്ച ഒരാളെ എസ്.ഐ സുരേന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ പിടികൂടി. പന്നിവിഴ മനോജ് ഭവനം വീട്ടില്‍ ഡേവിഡ് മാത്യു(42)വാണ് പിടിയിലായത്.

രണ്ടു ലിറ്റര്‍ ചാരായവുമായി വീടിനു സമീപം വില്‍പ്പനയ്ക്കായി നിന്ന മണക്കാല ചൂടോത്ത് വീട്ടില്‍ എബി ജോണിനെ(48) അടൂര്‍ എസ്.ഐ ശ്രീജിത്തും സംഘവും അറസ്റ്റ് ചെയ്തു. ഒരാള്‍ ഓടി രക്ഷപെട്ടു.

ബീറ്റ് സന്ദര്‍ശനത്തിനിടെ ജനമൈത്രി പോലീസ് ഓഫീസര്‍ ശ്യാമിന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വെച്ചൂച്ചിറ പോലീസ് ഇന്‍സ്‌പെക്ടര്‍ സുരേഷിന്റെ  നേതൃത്വത്തില്‍ 30 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ചുട്ടിപ്പാറ വാലേല്‍പാറ ബിജുവിന്റെ വീടിന്റെ സമീപത്തെ താല്ക്കാലിക ഷെഡില്‍ നിന്നാണ് ഇവ കസ്റ്റഡിയിലെടുത്തത്. ബിജുവിനേയും മകന്‍ ദീപുവിനേയും അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവിലാണ്.

 

date