Skip to main content

ജലവിതരണം മുടങ്ങും

കെ എസ് ഇ ബി അറ്റകുറ്റപ്പണികള്‍ നടക്കുന്നതുമൂലം ഇന്ന്(ഏപ്രില്‍ 29) രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ ജെ ഐ സി എ, മീനാട്  (JICA MEENAD)     സ്‌കീമില്‍ നിന്നും ജലവിതരണം ഉണ്ടായിരിക്കുന്നതല്ല. അതിനാല്‍ കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍  മുനിസിപ്പാലിറ്റി, പുനലൂര്‍ മുനിസിപ്പാലിറ്റി എന്നിവിടങ്ങളില്‍ ഭാഗികമായും ഇടമുളക്കല്‍, ഇളമാട്, വെളിയം, പൂയപ്പള്ളി, ഉമ്മന്നൂര്‍, കരവാളൂര്‍, ചാത്തന്നൂര്‍, അഞ്ചല്‍, ആദിച്ചനല്ലൂര്‍, പൂതക്കുളം, നെടുമ്പന, മയ്യനാട്, വെളിനല്ലൂര്‍, കല്ലുവാതുക്കല്‍, പാരിപ്പള്ളി എന്നീ പഞ്ചായത്തുകളിലും ജല വിതരണം മുടങ്ങുമെന്ന് കൊട്ടാരക്കര എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
(പി.ആര്‍.കെ. നമ്പര്‍. 1238/2020)  

date