Skip to main content

ചികിത്സയില്‍ കഴിയുന്ന രോഗിക്ക്  ആറന്മുള ജനമൈത്രി പോലീസ് മരുന്നെത്തിച്ചു 

 

 

തലച്ചോറിന് അസുഖം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞുവരുന്ന രോഗിക്ക് ആറന്മുള ജനമൈത്രി പോലീസ് മരുന്ന് എത്തിച്ച് നല്‍കി. സീതത്തോട് ലയണ്‍സ് ക്ലബ്ബിന്റെ സഹകരണത്തോടെ ആര്‍ത്രൈറ്റിസ് രോഗിക്ക് ചിറ്റാര്‍ ജനമൈത്രി പോലീസാണ് മരുന്ന് ലഭ്യമാക്കിയത്.

കൊടുമണ്‍ ജനമൈത്രി പോലീസ് ഹൃദയ വൃക്ക രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്ന മുതിര്‍ന്ന പൗരന്‍മാരായ രണ്ടുപേര്‍ക്ക് അവശ്യമരുന്നുകള്‍ കോട്ടയത്ത് നിന്നും എത്തിച്ചുകൊടുത്തു.

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളുന്നതിനൊപ്പം ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എല്ലാവിധ സഹായങ്ങളും പോലീസ് ലഭ്യമാക്കുമെന്നും ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. 

date