Skip to main content

കോവിഡ് 19 ലഭിക്കാനുള്ള ശമ്പളം മുഴുവന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

ഇനി ലഭിക്കാനുള്ള സിറ്റിങ് ഫീസ് ഉള്‍പ്പടെയുള്ള എല്ലാ അലവന്‍സുകളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ പഞ്ചായത്തംഗം സമ്മതപത്രം നല്‍കി. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡ് അംഗം ടി മോഹനന്‍ ആണ് ഇന്നലെ(ഏപ്രില്‍ 28) കലക്ടര്‍ ബി അബ്ദുല്‍ നാസറിന് സമ്മതപത്രം നല്‍കിയത്. ഇതുവഴി ഏകദേശം 52,800 രൂപ നല്‍കാനാവുമെന്ന് വാര്‍ഡ് അംഗം പറഞ്ഞു. ഓരോ മാസത്തെ തുകയും കുറവ് വരുത്തി ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിലേക്ക് നല്‍കാന്‍ സെക്രട്ടറി സൊമസ്റ്റിയനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
(പി.ആര്‍.കെ. നമ്പര്‍. 1240/2020)

 

date