Skip to main content

റേഷന്‍ ഡിപ്പോയുടെ അംഗീകാരം റദ്ദ് ചെയ്തു

കരിഞ്ചന്തയില്‍ ഭക്ഷ്യധാന്യങ്ങള്‍ കടത്തിയെന്ന പരാതിയെ തുടര്‍ന്ന് റേഷന്‍ കടയുടെ ലൈന്‍സന്‍സ് താത്കാലികമായി റദ്ദ് ചെയ്ത് ജില്ലാ സപ്ലൈ ഓഫീസര്‍ ഉത്തരവായി. വടക്കേവിള പണിക്കരുകുളം ജംഗ്ഷനില്‍ നൗഷര്‍ ലൈസന്‍സിയായി പ്രവര്‍ത്തിച്ചുവരുന്ന 174-ാം നമ്പര്‍ റേഷന്‍ കടയാണ് റദ്ദ് ചെയ്തത്. ലൈസന്‍സി ബൈക്കില്‍ റേഷന്‍ സാധനങ്ങള്‍ കടത്തിക്കൊണ്ടു പോകുന്നതായി സിവില്‍ സപ്ലൈസ് ഡയറക്ടറുടെ വാട്‌സ് ആപ്പ് സന്ദേശത്തെ തുടര്‍ന്നായിരുന്നു നടപടി.
 (പി.ആര്‍.കെ. നമ്പര്‍. 1241/2020)

date