Skip to main content

കുടുംബശ്രീ കൂട്ടുകൃഷിയുടെ  ആദ്യ വിളവ് സാമൂഹിക അടുക്കളക്ക്

 

 

 അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ  പൂഴിത്തലയിൽ  കുടുംബശ്രീ പ്രവര്‍ത്തകര്‍ ആദ്യമായി ആരംഭിച്ച സംഘകൃഷി ഗ്രൂപ്പിൻ്റെ ആദ്യ വിളവെടുപ്പ്   പഞ്ചായത്തിലെ സാമൂഹിക അടുക്കളക്ക് സംഭാവന നല്‍കി.  കുടുംബശ്രീ പ്രവര്‍ത്തകരായ നസീമ, ഹാജറ, ആരിഫ,   അലിഫ  എന്നിവരാണ് ഇവര്‍ ആദ്യമായി നടത്തിയ പച്ചക്കറി കൃഷിയുടെ വിളവുകളായ   ഫയര്‍ മുരിങ്ങ, പടവലം, വെള്ളരി തുടങ്ങിയവ സംഭാവന നൽകിയത്.   കുടുംബശ്രീ  സിഡിഎസ്  ചെയര്‍പേഴ്‌സണ്‍  ബിന്ദു ജയ്‌സണ്‍ പച്ചക്കറികള്‍ ഏറ്റുവാങ്ങി.  

date