Skip to main content

പരിശോധന നടത്തി

 

 

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില എന്നിവ കണ്ടെത്തി നടപടി എടുക്കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്  വടകര താഴങ്ങാടി, മുക്കോലഭാഗം, പുറങ്കര, പുതുപ്പണം  ഭാഗങ്ങളിലെ പഴവര്‍ഗ്ഗ സ്റ്റാളുകള്‍, പച്ചക്കറി സ്റ്റാളുകള്‍, മത്സ്യ മാംസ വില്‍പന കേന്ദ്രങ്ങള്‍, മറ്റു കടകൾ തുടങ്ങിയവയില്‍ പരിശോധന നടത്തി. താഴങ്ങാടിയില്‍ സാധനങ്ങള്‍ക്ക് വില കൂട്ടി വില്‍ക്കുന്നതായും വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും  പരിശോധനയില്‍ കണ്ടെത്തി. നാളെ മുതല്‍ വില വിവരപ്പട്ടിക പ്രദര്‍ശിപ്പിച്ച ശേഷമേ കച്ചവടം നടത്താവൂ എന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കി . പുതുപ്പണത്ത് മത്സ്യത്തിന് വില കുറയ്ക്കാനുള്ള നിര്‍ദ്ദേശവും നല്‍കി. റെയ്ഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമെ റേഷനിംഗ് ഇന്‍സ്പെക്ടര്‍ കുഞ്ഞികൃഷ്ണന്‍, ശ്രീധരന്‍ കെ.കെ. ജീവനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ.പി എന്നിവര്‍ പങ്കെടുത്തു.

date