Skip to main content

അഴിയൂരില്‍ ബീഫ് വില ഏകീകരിച്ചു

 

 

 

 അഴിയൂരില്‍ ബീഫിന്റെ വില  തനി ഇറച്ചിക്ക് കിലോ 300 രൂപയായി നിശ്ചയിച്ചു.  പ്രദേശത്ത്  ബീഫിന് ക്രമാതീതമായി  വില വര്‍ദ്ധിപ്പിക്കുന്നു എന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയ ശേഷമാണ് വില നിശ്ചയിച്ചത്.     വില വര്‍ധിപ്പിക്കുകയാണെങ്കില്‍ പഞ്ചായത്തില്‍ നിന്നും അനുമതി നേടണം.  പഞ്ചായത്ത് സ്റ്റാഫ് കെ പ്രമോദ് കുമാറും പരിശോധനയില്‍ പങ്കെടുത്തു.  പരിശോധന തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ് അറിയിച്ചു.

date