Skip to main content

അഴിയൂരില്‍  കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം  ഏകീകരിച്ചു

 

 

 അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ  കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം  ഏകീകരിച്ചു.  റെഡ് സോണിലുള്ള  4,5,8 വാർഡുകളിലെ കടകൾ  നിലവിലുള്ള സമയ പ്രകാരം  രാവിലെ എട്ട്    മണി മുതല്‍ രാവിലെ 11 മണി വരെ മാത്രമേ പ്രവർത്തിക്കൂ.   കുഞ്ഞിപ്പള്ളി ടൗൺ  ഒഴികെയുള്ള മറ്റ് വാര്‍ഡുകളിലെ കച്ചവട സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. കുഞ്ഞിപ്പള്ളി രണ്ടു വാര്‍ഡുകളില്‍ ഉള്‍പ്പെട്ടതിനാല്‍ നിലവിലുള്ള ക്രമീകരണം വ്യാപാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പരാതിയിലാണ് കുഞ്ഞിപ്പള്ളി ടൗണിനെ ഒരു യൂണിറ്റായി കണക്കാക്കി ഉച്ച ഒരു മണി വരെ എല്ലാ കടകളും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്.
 മെയ് മൂന്നു വരെ ഈ നിയന്ത്രണങ്ങള്‍ തുടരും.  യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.പി. ജയന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദ്, പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ നിഖില്‍, വ്യാപാരി സംഘടനാ പ്രതിനിധികളായ  പി.കെ. രാമചന്ദ്രന്‍,  കെ.എ. സുരേന്ദ്രന്‍, അരുണ്‍ ആരതി,  ആരിഫ് അല്‍ഹിന്ദ്, എ. രാജേന്ദ്രന്‍,  വി.സമീര്‍  എന്നിവര്‍ സംസാരിച്ചു.

date