Skip to main content

ദുരിതാശ്വാസനിധിയിലേക്ക് സഹായം തുടരുന്നു

ശാന്തിഗിരി ആശ്രമത്തിലെ നവഒലി ജ്യോതിർദിന ആഘോഷങ്ങൾ ഒഴിവാക്കിയ തുക ഉപയോഗിച്ച് സർക്കാർ കമ്യൂണിറ്റി കിച്ചൺ വഴി ഒരു ലക്ഷം പേർക്ക് ഭക്ഷണ വിതരണം ചെയ്യുമെന്ന് ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ദുരിതാശ്വാസ നിധിയിലേക്ക് നിരവധി സംഭാവനകളാണ് ലഭിക്കുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 1 ലക്ഷം രൂപ കൂടി നൽകി. രണ്ടു ലക്ഷം രൂപ നേരത്തെ സംഭാവന നൽകിയിരുന്നു. മഹാരാഷ്ട്ര മുൻ ഗവർണറായ കെ ശങ്കരനാരായണൻ 50,000 രൂപ നൽകി. കണ്ണപുരം സ്വദേശി പുതിയ പുരയിൽ രവീന്ദ്രൻ തൻറെ പേരിലുള്ള 6 സെൻറ് സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഗുരുതരമായ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന കണ്ണൂർ, ചക്കരക്കല്ലിലെ സിവിൽ പോലീസ് ഓഫീസർ കെ.പി. സനേഷ് ഒരു മാസത്തെ ശമ്പളം നൽകി.
കെ.ബി. ഗണേഷ് കുമാർ എംഎൽഎ 50,000 രൂപ (എംഎൽഎമാരുടെ വിഹിതത്തിനു പുറമെ)
മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് 50 ലക്ഷം
മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്റർ 44,000 രൂപ
കേരള സംസ്ഥാന സഹകരണ കാർഷിക വികസന ബാങ്ക് 1 കോടി
സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ 50 ലക്ഷം
വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 42,97,400 രൂപ
ചിറയൻകീഴ് സർവ്വീസ് സഹകരണ ബാങ്ക് 40.58 ലക്ഷം രൂപ
കോഴിക്കോട് ടൗൺ സർവ്വീസ് സഹകരണ ബാങ്ക് 35.75 ലക്ഷം രൂപ
കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് 35.91 ലക്ഷം രൂപ
ഊരാളുങ്കൽ സർവ്വീസ് സഹകരണ ബാങ്ക് 20.12 ലക്ഷം
സംസ്ഥാന യുവജന ക്ഷേമ ബോർഡ് 17,72,000
കേരള കോ-ഓപ്പറേറ്റീവ് ഡവലപ്മെൻറ് ആൻറ് വെൽഫയർ ഫണ്ട് ബോർഡ് 51 ലക്ഷം രൂപ
കലയ്ക്കോട് സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 40 ലക്ഷം രൂപ
ആനാട് ഫാർമേഴ്സ് സർവ്വീസ് സഹകരണ ബാങ്ക് 26 ലക്ഷം
കരകുളം സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് 25,21,131 രൂപ
അയിരൂപാറ ഫാർമേഴ്സ് സർവ്വീസ് ബാങ്ക് 25 ലക്ഷം രൂപ
പേരൂർക്കട സർവ്വീസ് സഹകരണ ബാങ്ക് 25 ലക്ഷം രൂപ
മുട്ടത്തറ സർവ്വീസ് സഹകരണ ബാങ്ക് 25 ലക്ഷം.
ബാലരാമപുരം സർവ്വീസ് സഹകരണ ബാങ്ക് 22 ലക്ഷം രൂപ
കൊരട്ടി സർവ്വീസ് സഹകരണ ബാങ്ക 25,48,256
മടവൂർ സഹകരണ ബാങ്ക് 20 ലക്ഷം രൂപ
കടുകുറ്റി സർവ്വാസ് സഹകരണ ബാങ്ക് 20,65,564 രൂപ
മേലൂർ സർവ്വീസ് സഹകരണ ബാങ്ക് 18,60,000
തിരുവനന്തപുരം സർവ്വീസ് സഹകരണ ബാങ്ക് 17 ലക്ഷം
സംവിധായകൻ അമൽ നീരദ് 5 ലക്ഷം രൂപ
കൊല്ലം തണ്ണിച്ചാൽ സ്വദേശി തുളസീധരൻ 2 ലക്ഷം രൂപ
ആലപ്പുഴ എഴുപുന്ന ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറെ എം.കെ. ജോണപ്പൻ തന്റെ ഒരു ഓണറേറിയം തുക 1,27,200 രൂപ
വെണ്ണല സർവീസ് സഹകരണ ബാങ്ക് വിഷു കൈനിട്ടമായി ശേഖരിച്ചത് 1,51,000 രൂപ
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് 10 ലക്ഷം
കേരളത്തിലെ എഫ്.സി.ഐ ഡിപ്പോകളിൽ പണിയെടുക്കുന്ന ചുമട്ടുതൊഴിലാളികൾ 9,45,200 രൂപ
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് 5 ലക്ഷം
ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് 5 ലക്ഷം രൂപ
നാഷണൽ എക്സ് സർവ്വീസ്മെൻ കോഡിനേഷൻ കമ്മിറ്റി 2 ലക്ഷം
കോടശ്ശേരി മൾട്ടി പർപ്പസ് സഹകരണ സംഘം 1,80,386 രുപ
മുൻ മന്ത്രി എം കെ കൃഷ്ണൻറെ മകൾ സോജയും ഭർത്താവ് ഡോ. രാജനും ചേർന്ന് 1 ലക്ഷം രൂപ
ഡോ: ടി.വി. കുഞ്ഞിക്കണ്ണൻ 46,000 രൂപ
കൊച്ചുഗായിക പ്രാർത്ഥന 15,500 രൂപ.
കരിവെള്ളൂർ കുണിയൻ ശ്രീപറമ്പത്ത് ഭഗവതി ക്ഷേത്രം 1 ലക്ഷം രൂപ
എറണാകുളം മഹാരാജാസ് കോളേജിൻറെ മുൻ പ്രിൻസിപ്പൽമാരായ പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെർളി ചന്ദ്രനു 58-ാം വിവാഹ വാർഷിക ദിനത്തിൽ ഒരു ലക്ഷം രൂപ
വടക്കുമ്പാട് വാഴയിൽ വീട്ടിൽ ശ്രീ. എൻ.കെ. രമേശൻ 1 ലക്ഷം രൂപ, വിഷു ദിനത്തിൽ തലശ്ശേരി എരഞ്ഞോളിയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഇദ്ദേഹം 50,000 രൂപയും നൽകിയിരുന്നു.
കൊട്ടാരക്കരയിലെ വിവിധ ബാലവേദിയിലെ കുട്ടികൾ ചേർന്ന് വിഷുകൈനീട്ടമായി ലഭിച്ച 1,28,578 രൂപ
തൃശ്ശൂർ മാർത്ത് മറിയം വലിയപള്ളി 2 ലക്ഷം രൂപ
കൊട്ടാരക്കര താലൂക്കിലെ ബാലവേദി കുട്ടികൾ ചേർന്ന വിഷുകൈനീട്ടമായി ലഭിച്ച 1,28,578 രൂപ
ഉദയംപേരൂർ എസ്.എൻ.ഡി.പി. ഹയർസെക്കൻററി സ്‌കൂളിലെ പ്രിൻസിപ്പാൾ ഇ.ജി. ബാബുവും ടീച്ചർമാരായ എൻ.എസി. അജിത, എൻ.സി. ബീന എന്നിവർ ചേർന്ന് 2,31,070 രൂപ
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ 1,13,200 രൂപ
ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ടോണി ഈപ്പൻ 2 ലക്ഷം രൂപ
ഒറ്റപ്പാലത്തെ ഡൻറൽ സർജൻ ഡോ. ശശികുമാർ 1 ലക്ഷം
കുട്ടംപേരൂർ കുന്നത്തൂർ ശ്രീദുർഗ്ഗ ദേവീക്ഷേത്ര ഭരണ സമിതി 1 ലക്ഷം രൂപ
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ജീവനക്കാരി ഗീതാ കുമാരിയും ഭർത്താവ് സുരേഷും പെൻഷൻ, ഗ്രാറ്റുവിറ്റി എന്നീ തുകയിൽ നിന്നും ഒരു ലക്ഷത്തി ഒന്ന് രൂപ
വൊക്കേഷണൽ ഹയർ സെക്കൻററി വകുപ്പിലെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ജെ. യമുനാമ്മ 1 ലക്ഷം രൂപ
കോഴിക്കോട് സ്വദേശി റിട്ട കോളേജ് അധ്യാപകൻ പി. രമേശൻ 1 ലക്ഷം രൂപ
കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശികളായ റിട്ട അധ്യാപകർ കെ. കുഞ്ഞികണ്ണൻ നമ്പ്യാരും കൈരളിയും 1 ലക്ഷം രൂപ
കോവിഡ് പ്രതിരോധത്തിനായി ചേർന്ന മട്ടന്നൂർ പഴശ്ശിയിലെ കന്നാട്ടുംകാവ് പ്രദേശത്തെ 95 വീട്ടുകാർ ഉൾപ്പെട്ട 'ഒന്നിക്കാം മുന്നേറാം' എന്ന വാട്സാപ്പ് കൂട്ടായ്മ 85,150 രൂപ.
തലശ്ശേരി സെൻറ് ജോസഫ് ഹയർസെക്കൻററി സ്‌കൂളിലെ അധ്യാപകൻ സുനിൽ സൈമൺ 60,790 രൂപ
ഐടി ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രോഗ്രസീവ് ടെക്കീസ് 65,000 രൂപ.
കണ്ണൂർ ചക്കരക്കല്ലിലെ സക്കറിയ കാട്ടുമാടം 1 ലക്ഷം രൂപ
തിരുവനന്തപുരം വട്ടപ്പാറ വെറ്റിനാട് ഊരൂട്ടമണ്ഡപം ക്ഷേത്രം 50,000 രൂപ
തിരുവനന്തപുരം കോർപ്പറേഷൻ മുൻ മേയർ കെ. ചന്ദ്രിക - 60,501
തിരുവനന്തപരും ശ്രീനാരായണ നഗർ റസിഡൻസ് അസോസിയേഷൻ 53,500 രൂപ
പ്രോഗ്രസീവ് മൈൻറ് ഓൺലൈൻ കൂട്ടായ്മ 31,000 രൂപ
കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി നാലാംക്ലാസ്സ് വിദ്യാർത്ഥി കാശിനാഥ് പഠനയാത്രക്കായി കുടുക്കയിൽ കരുതിയിരുന്ന 5,135 രൂപ
കരുനാഗപ്പള്ളി, തൊടിയൂർ പുലിയൂർവഞ്ചി തെക്ക് കിഴക്കടത്ത് വീട്ടിൽ അബ്ദുൽ റഷീദ് സക്കാത്ത് ഫണ്ടിൽനിന്നും 10,000 രൂപ
സയ്യിദ് ഉമറുൽ ഫാറൂക്ക് തങ്ങളുടെ സ്ഥാപനമായ മഞ്ചേശ്വരം മ്ലഹർ വുമൺസ് കോളേജിലെ കുട്ടികളുടെ സാഹിത്യ സമാജ സാന്ത്വന ഫണ്ടിൽ നിന്ന് 10,400 രൂപ
വെണ്ണല ഗവ.ഹയർ സെക്കൻററി സ്‌കൂൾ, പ്ലസ് വൺ വിദ്യാർത്ഥി പൂജിത് കൃഷ്ണ 5,001 രൂപ.
കൊട്ടാരക്കര സ്വദേശി രത്നമായി ദേവിയമ്മ 5,001
പാപ്പനംകോട് മങ്ങാരത്ത് ഗാർഡൻ റെസിഡൻസ് അസോസിയേഷൻ 10,000
മുൻ മുഖ്യമന്ത്രി നായനാറുടെ പേരക്കുട്ടികളായ നിരഞ്ജൻ കൃഷ്ണ, ഗൗതം കൃഷ്ണ എന്നിവർ 5,000 രൂപ
കെ.കെ. കുമാരപിള്ള സ്മാരക ഗവൺമെൻറ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി സ്വാതി. ജി - 1500 രൂപ.
അമ്പലപ്പുഴ സ്വദേശി മിലൻ - 5000 രൂപ
ചേർത്തല സ്വദേശി പ്ലസ് ടു വിദ്യാർത്ഥി അക്ഷയ് ഷാജി - 1000 രൂപ
അമ്പലപ്പുഴയിലെ നിർമ്മാണ തൊഴിലാളികൾ ചേർന്ന് 25,000 രൂപ
ചേർത്തല ശാവാശ്ശേരി ശ്രീനാരായണപുരം സുബ്രഹ്മണ്യക്ഷേത്രം 25,001 രൂപ
ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ച കൊല്ലം ഇട്ടിവ വിഷ്ണുവിലാസത്തിൽ ഷിബു-ശോഭ ദമ്പതികളുടെ മകൻ വൈദ്യുതാഘാതമേറ്റ് മരണപ്പെട്ടതിനെ തുടർന്ന് ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിച്ചിരുന്നു. ഈ തുകയിൽ നിന്ന് 10,000 രൂപ
പോത്തൻകോട് കരാട്ടെ ക്ലബ്ബ് 15,500 രൂപ
ശരണ്യ-മിഥുൻ ദാസ് ദമ്പതികളുടെ മകൻ ആര്യൻ ദാസ് - 2500 രൂപ
കേരള വെറ്റിറിനറി അസോസിയേഷൻ നടത്തിയ ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾ ചേർന്ന് 18,000 രൂപ.
തൃശ്ശൂർ നഗരസഭയിൽ താൽക്കാലിക ജീവനക്കാരനായ ഹമേഷ് ദാസ് - 15,000 രൂപ
ഏഴിലോട് സ്വദേശി പൊയിൽ ജാനകി പെൻഷൻ തുകയായ 5,500 രൂപ
ഓർമ്മശക്തിയിൽ ഗിന്നസ് ബുക്ക് വേൾഡ് റിക്കോർഡ് നേടിയ പ്രിജേഷ് കണ്ണൻ 20,000 രൂപ
ആണ്ടലൂർ സ്വദേശി എം. ആദിനാഥ് 7,000 രൂപ
തമിഴ്നാട്ടിൽ നിന്നുള്ള വിധവയായ നാടോടി സ്ത്രീ തിലക 12,000 രൂപ
വനമിത്ര അവാർഡ് ജേതാവ് നൈന ഫെബിൻ 10,000 രൂപ
മണക്കാട് കോതമംഗലം ആശാവർക്കർമാർ ചേർന്ന് 20,000 രൂപ
ഓട്ടിസം സംബന്ധമായി ബുദ്ധിമുട്ടനുഭവിക്കുന്ന എറണാകുളം സ്വദേശി ആർ അജിത് പേപ്പർ പെൻ നിർമ്മിച്ച് വിറ്റുകിട്ടിയ 12,070 രൂപ കൈമാറി.
പി.എൻ.എക്സ്.1605/2020

date