Skip to main content

പൊലീസുകാര്‍ക്ക് ജില്ലാ പഞ്ചായത്ത് മാസ്‌കുകള്‍ നല്‍കി

 

ജില്ലയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ജില്ലാ പഞ്ചായത്ത് രണ്ടാം ഘട്ടമായി 3,000 മാസ്‌കുകള്‍ നല്‍കി. ജില്ലാ പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണനില്‍ നിന്ന് ജില്ലാ പൊലീസ് മേധാവി യു. അബ്ദുല്‍ കരീം മാസ്‌കുകള്‍ ഏറ്റുവാങ്ങി. നേരത്തെ ജില്ലാ പഞ്ചായത്ത് സാനിറ്റൈസറുകളും മാസ്‌കുകളും പൊലീസ് വകുപ്പിന് കൈമാറിയിരുന്നു. ചടങ്ങില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഉമ്മര്‍ അറക്കല്‍, വി. സുധാകരന്‍, സെക്രട്ടറി എന്‍.എ അബ്ദുല്‍ റഷീദ് എന്നിവര്‍ പങ്കെടുത്തു.
 

date