Skip to main content

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റി വെച്ച തുക   ദുരിതാശ്വസ നിധിയിലേക്ക്

അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റി വെച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിലേക്ക് നല്‍കി മക്കള്‍. കാസര്‍കോട് പാടിയിലെ കുഞ്ഞികൃഷ്ണന്‍ നായര്‍,കാര്‍ത്യായനി അമ്മ, മാധവന്‍ പാടി എന്നിവരാണ് അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി മാറ്റി  വെച്ച തുക ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു വിന് കൈമാറിയത്. മാര്‍ച്ച് 12 നായിരുന്നു ഇവരുടെ അമ്മ അവ്വാനടുക്കം അമ്മാര്‍ കുഞ്ഞിയമ്മയുടെ  മരണം. ആഘോഷങ്ങളെക്കാള്‍ വലുതാണ് സാമൂഹ്യ പ്രതിബദ്ധതായെന്ന് വിശ്വസിക്കുന്നതിനാലാണ് ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതെന്ന് ലോക കേരളാ സഭാ ക്ഷണിതാവ് കൂടിയായ അമ്മാര്‍ കുഞ്ഞിയമ്മയുടെ മകന്‍ മാധവന്‍ പാടി പറഞ്ഞു

date