Skip to main content

പെൻഷൻ വിതരണം മേയ് നാലു മുതൽ എട്ടു വരെ ക്രമീകരിച്ചു

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പെൻഷൻ വിതരണം മേയ് നാലു മുതൽ എട്ടു വരെ ട്രഷറിയിൽ ക്രമീകരണം ഏർപ്പെടുത്തി.  മേയ് 4 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ ഒന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.  മേയ് 5 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ പി.ടി.എസ്.ബി അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ നമ്പർ മൂന്നിൽ അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.  മേയ് 6 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ അഞ്ചിൽ അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.  മേയ് 7 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഏഴിൽ അവസാനിക്കുന്ന പെൻഷൻകാർക്കും വിതരണം ചെയ്യും.  മേയ് 8 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ഒൻപതിൽ അവസാനിക്കുന്ന പെൻഷൻകാർക്കും തുക നൽകും.
ഒരു സമയം ട്രഷറി ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്കു സമീപം പരമാവധി അഞ്ച് പേരെ മാത്രം അനുവദിക്കും.  വരിനിൽക്കേണ്ടിവന്നാൽ ശാരീരിക അകലം പാലിക്കണം. ട്രഷറിയുടെ ടോക്കൺ/ ക്യാഷ്/ ടെല്ലർ കൗണ്ടറുകൾക്ക് മുൻപിൽ കൂട്ടംകൂടിനിൽക്കരുത്.  ഇടപാടുകൾക്കായി ട്രഷറികളിലെത്തുന്ന എല്ലാവരും ട്രഷറിയിൽ പ്രവേശിക്കുന്നതിനു മുൻപ് സോപ്പോ ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിച്ചോ കൈകൾ അണുവിമുക്തമാക്കക്കണം.  മുഖാവരണം നിർബന്ധമായും ധരിക്കണം.  ട്രഷറികളിൽ നേരിട്ടെത്താൻ കഴിയാത്തവർക്ക് വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളുടെ വിശദവിവരങ്ങൾ ഒപ്പിട്ട ചെക്കിനോടൊപ്പം സമർപ്പിച്ചാൽ ആവശ്യപ്പെടുന്ന തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.  അപേക്ഷ നൽകുന്ന പെൻഷൻകാർക്ക് അവരുടെ അക്കൗണ്ടുകൾക്ക് ഓൺലൈൻ ട്രാൻസാക്ഷൻ സൗകര്യം ലഭ്യമാക്കുന്നതിനും ക്രമീകരണമുണ്ട്.  ട്രഷറികളിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്രമീകരണങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.  
പി.എൻ.എക്സ്.1606/2020

 

 

date