Skip to main content

ഇസിഎച്ച്എസ് ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആശുപത്രിയില്‍ പോകാം

 

ഇസിഎച്ച്എസ് ഗുണഭോക്താക്കളില്‍ അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മിലിട്ടറി ആശുപത്രിയിലോ എംപാനല്‍ഡ് ആശുപത്രിയിലോ നേരിട്ട് പോകാം. ക്യാന്‍സര്‍ രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്കായി റെഫെറലോ എസ്.സി.എം.ഒയുടേയോ സ്‌പെഷ്യലിസ്റ്റിന്റെയോ അപ്രൂവല്‍ ആവശ്യമില്ല. വിവരം പോളിക്ലിനിക്കില്‍ ഫോണ്‍ ചെയ്ത് അറിയിച്ചാല്‍ മതിയാകും. ജീവിതശൈലീരോഗമുള്ള ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തിലെ 30 ദിവസത്തെ മരുന്ന് വാങ്ങി അതിന്റെ റീഇംബേഴ്‌സ്‌മെന്റ് മെയ് 15ന് ശേഷം ക്ലെയിം ചെയ്യാം. ആശുപത്രികള്‍ അനുബന്ധങ്ങള്‍ ഫാക്‌സ്/ഇ-മെയില്‍ വഴി അയച്ച് അതിന്റെ അംഗീകാരം വാങ്ങണം. സാമൂഹ്യഅകലം പാലിക്കേണ്ട ആവശ്യകത പരിഗണിച്ച് ഇസിഎച്ച്എസ് ഗുണഭോക്താക്കള്‍ വീട്ടില്‍ തന്നെ കഴിയണമെന്നും എല്ലാ ആവശ്യങ്ങള്‍ക്കും പോളിക്ലിനിക്കുമായി ഫോണില്‍ ബന്ധപ്പെടാമെന്നും ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.   

date