Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 39,650 രൂപ സംഭാവന നല്‍കി 

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സഹായമായി വിഷു കൈനീട്ടവും സംഭാവനകളുമായി തന്റെ കൈവശം ലഭിച്ച പണവും ചെക്കുകളും മാത്യു ടി. തോമസ് എം.എല്‍.എ ജില്ലാ കളക്ടര്‍ പി.ബി നൂഹിനു കൈമാറി. വിവിധ ആളുകള്‍ നല്‍കിയ 39,650 രൂപയാണ് എം.എല്‍.എ കൈമാറിയത്. 

തിരുവല്ല കുറ്റൂര്‍ മണിമലയില്‍ നിരഞ്ചന, സായ് ലക്ഷ്മി, ആവണി, അമേയ എന്നിവര്‍ക്കു വിഷു കൈനീട്ടമായി ലഭിച്ച 5150 രൂപ, കവിയൂര്‍ ശിവാനി ശിവദാസ്, ആദര്‍ശ്, ആഷിക്, അനാമിക, നിധിന്‍, ദുര്‍ഗ, ആദിദേവ് എന്നിവര്‍ക്കു വിഷു കൈനീട്ടമായി ലഭിച്ച 2000 രൂപ എന്നിവയും കവിയൂര്‍ കുടുംബശ്രീ അമ്മ ബഡ്ജറ്റ് ഹോട്ടല്‍ ഉടമ നല്‍കിയ 3500 രൂപയും ഇതില്‍പ്പെടും. കൂടാതെ വിവാഹത്തിന്റെ സംഭാവനയായി കുറ്റൂര്‍ ഈസ്റ്റില്‍ നിന്നും പുഷ്പമംഗലത്ത് പ്രശാന്ത്, അഞ്ചന എന്നിവര്‍  3000 രൂപ, സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിച്ച നെടുമ്പ്രം പൊടിയാടി ലക്ഷ്മിഭവന്‍ ഗീതാ ഗണേശന്‍, ഗണേശന്‍, നീതു എന്നിവര്‍ ചേര്‍ന്ന് 3000 രൂപ, അഭിരാമം മനക്കച്ചിറ തിരുവല്ലയില്‍ രാജന്‍ ബാബുവില്‍ നിന്നും 10,000 രൂപയുടെ ചെക്ക്, മഞ്ഞാടി ഊര്യത്തറ മേരിക്കുട്ടി വര്‍ഗീസ് നല്‍കിയ 13,000 രൂപയുടെ ചെക്ക് എന്നിവ ഉള്‍പ്പെടെ 16,650 രൂപയും 23,000 രൂപയുടെ ചെക്കുമാണ് മാത്യു ടി. തോമസ് എം.എല്‍.എ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. 

date