Skip to main content

കോന്നിയില്‍ മാസ്‌ക് ഡിസ്പോസല്‍ ബിന്‍ സ്ഥാപിച്ചു

ഫയര്‍ഫോഴ്സും, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും സംയുക്തമായി  കോന്നിയില്‍ മാസ്‌ക് ഡിസ്പോസല്‍ ബിന്‍ സ്ഥാപിച്ചു. എല്ലാവരും മാസ്‌ക്ക് ധരിക്കണമെന്നത് നിര്‍ബന്ധമാക്കിയതോടെ മാസ്‌ക് ഉപയോഗശേഷം അലക്ഷ്യമായി വലിച്ചെറിയുന്നു എന്ന പരാതി വ്യാപകമായി. ഇത് വലിയ സാമൂഹിക പ്രശ്നമായി മാറുമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഫയര്‍ഫോഴ്സും, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും മുന്‍കൈ എടുത്ത് ഉപയോഗശേഷം മാസ്‌ക് നിക്ഷേപിക്കാന്‍  ബിന്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കോന്നിയുടെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ബിന്‍ സ്ഥാപിക്കാനാണ് ഫയര്‍ഫോഴ്‌സ് തീരുമാനിച്ചിട്ടുള്ളത്.

        ബിന്നില്‍ നിക്ഷേപിക്കുന്ന മാസ്‌കുകള്‍ സുരക്ഷിതമായി മാറ്റി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യും.  കോന്നി ജംഗ്ഷനില്‍ സ്ഥാപിച്ച ബിന്നില്‍ ഉപയോഗിച്ച മുഖാവരണം നിക്ഷേപിച്ച് കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ പദ്ധതി ഉദ്ഘാടനം ചെയ്തു. പോലീസ് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ലാല്‍ജീവ്, ഫയര്‍മാന്‍ ബിജു, സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരായ ലിന്റോ തോമസ്, സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

date