Skip to main content

അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ക്ക് പാസ്  അനുവദിക്കണം: രാജു ഏബ്രഹാം എംഎല്‍എ

 

കോട്ടയം ജില്ലാ അതിര്‍ത്തിയില്‍ താമസിക്കുന്ന പമ്പാവാലി, അരയാഞ്ഞിലിമണ്‍, കണമല, പ്രദേശവാസികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ വാങ്ങുന്നതിനും ആശുപത്രിയില്‍ പോകുന്നതിനും പ്രത്യേക പാസ് അനുവദിച്ചു നല്‍കണമെന്ന് രാജു എബ്രഹാം എംഎല്‍എ  ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ജില്ലാ കളക്ടര്‍ക്കും ഇതുസംബന്ധിച്ച് എംഎല്‍എ കത്ത് നല്‍കി. മൂന്നുവശവും ശബരിമല നിബിഡവനത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശം പത്തനംതിട്ട ജില്ലാ അതിര്‍ത്തിയില്‍ കോട്ടയം ജില്ലയോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. പമ്പാനദി മറുകര കടന്നാല്‍ ഇവര്‍ കോട്ടയം ജില്ലയിലേക്കാണ് പ്രവേശിക്കുന്നത്. കോട്ടയം ജില്ലയില്‍ നിന്നാണ് നിത്യോപയോഗ സാധനങ്ങളും മരുന്നുകളും വാങ്ങുന്നതും ആശുപത്രി, ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ പോകുന്നതും. ലോക്ക്ഡൗണായതിനാല്‍ ഇവര്‍ക്ക് ഇപ്പോള്‍  കോട്ടയം ജില്ലയിലേക്ക് പ്രവേശിക്കാന്‍ കഴിയുന്നില്ലെന്നും എംഎല്‍എ പറഞ്ഞു.   

date