Skip to main content

മാത്യു ടി തോമസ് എംഎല്‍എയുടെ ആസ്തി വികസന  ഫണ്ടില്‍ നിന്ന് ആശുപത്രികള്‍ക്ക് 88 ലക്ഷം രൂപ 

കോവിഡ് പ്രതിരോധത്തിന് തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളെ സജ്ജമാക്കുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും 88 ലക്ഷം രൂപ അനുവദിച്ചതായി മാത്യു ടി. തോമസ്  എം എല്‍ എ അറിയിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ഉപയോഗിക്കാനുള്ള വെന്റിലേറ്ററുകള്‍, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ആധുനിക കിടക്കകള്‍, ഇ സി ജി മെഷിനുകള്‍, തുടങ്ങി താലൂക്ക് ആശുപത്രികളില്‍  ഉപയോഗിക്കാന്‍ കഴിയുന്ന ഉപകരണങ്ങള്‍ ബന്ധപ്പെട്ട സൂപ്രണ്ടുമാര്‍  ആവശ്യപ്പെട്ടതു മുഴുവന്‍ അനുവദിക്കാനാണ് തീരുമാനം.

കോവിഡ് വ്യാപനം ഉണ്ടായ സമയം തന്നെ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങി സജ്ജമാക്കണമെന്ന്  ആശുപത്രികളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി എം എല്‍ എ ആവശ്യപ്പെട്ടിരുന്നു.  അതിനാവശ്യമായ മുഴുവന്‍ തുകയും ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കാമെന്ന് അറിയിച്ചിരുന്നു. തിരുവല്ല താലൂക്ക് ആശുപത്രിക്ക് 68,02,509 രൂപയുടെയും മല്ലപ്പള്ളി താലൂക്ക് ആശുപത്രിക്ക്  20,83,558.90 രൂപയുടെയും ഉപകരണങ്ങളാണ് സൂപ്രണ്ടുമാര്‍ ആവശ്യപ്പെട്ടത്. തുക അനുവദിച്ചു കൊണ്ടുള്ള കത്തുകള്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന് എംഎല്‍എ കൈമാറി. 

 

date