Skip to main content

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയിരുന്ന തുക  പിറന്നാള്‍ ദിനത്തില്‍ സംഭാവന നല്‍കി രണ്ടാം ക്ലാസുകാരി

 

സൈക്കിള്‍ വാങ്ങാനായി സ്വരുക്കൂട്ടിയിരുന്ന വഞ്ചിക പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി രണ്ടാം ക്ലാസുകാരി. കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായാണു റാന്നി സ്വദേശിനിയായ ഋതുനന്ദ ജെ നായര്‍(8) തുക കൈമാറിയത്. സഹോദരന്‍ ഋഷിദേവിനും അമ്മ അര്‍ച്ചനയ്ക്കുമൊപ്പം എത്തിയാണ് ജില്ലാ കളക്ടര്‍ പി.ബി നൂഹിന് വഞ്ചിക കൈമാറിയത്. 

ഋതുനന്ദയും ഋഷിദേവും ചേര്‍ന്ന് സ്വന്തമായി സൈക്കിള്‍ വാങ്ങുന്നതിന് സ്വരുക്കൂട്ടിയ തുക അടങ്ങിയ വഞ്ചികയാണ് സര്‍ക്കാരിന്റെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയത്. 

date