Skip to main content

ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

കാര്‍ഷികവികസന കര്‍ഷകക്ഷേമവകുപ്പ് നടപ്പാക്കുന്ന ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഫോട്ടോ, വീഡിയോ മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ വീടുകളില്‍ ചെറിയ രീതിയിലെങ്കിലും എല്ലാവരും സ്വന്തമായി പച്ചക്കറികൃഷി ചെയ്യുന്നതിന് മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ആയതിന്റെ അടിസ്ഥാനത്തില്‍ കൃഷിവകുപ്പ് ഏപ്രില്‍ ആദ്യം തന്നെ 50 ലക്ഷം കുടുംബങ്ങള്‍ക്ക് വിത്ത് പായ്ക്കറ്റുകളും, തൈകളും വിതരണം നടത്തിയിരുന്നു. ഇപ്രകാരം സ്വന്തമായി വീട്ടുവളപ്പില്‍/ടെറസ്സില്‍ ഉള്‍പ്പെടെ കൃഷി ചെയ്തവര്‍ക്ക് അവര്‍ ചെയ്ത കൃഷിയുടെ ഫോട്ടോ, വീഡിയോ എന്നിവ അതത് കൃഷിഭവനുകളില്‍ ഇ-മെയില്‍വഴി അയച്ചു കൊടുക്കാം. കൃഷിയിടത്തിലെ കുടുംബസമേതമുള്ള മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോ, വീഡിയോ മെയ് 10നകം അയയ്ക്കണം. മികച്ച രീതിയില്‍ കൃഷിചെയ്തിട്ടുള്ള കുടുംബങ്ങള്‍ക്ക് അവാര്‍ഡ് നല്‍കും. ഫോട്ടോ അയയ്ക്കുന്നവര്‍ ഒരു ഫോട്ടോ മാത്രവും വീഡിയോ അയയ്ക്കുന്നവര്‍ 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയുമാണ് അയയ്‌ക്കേണ്ടത്. മേല്‍വിലാസവും ഫോണ്‍ നമ്പറും പ്രത്യേകം രേഖപ്പെടുത്തണം. അപേക്ഷകള്‍ ജില്ലാതലത്തിലും സംസ്ഥാനതലത്തിലും തെരഞ്ഞെടുത്ത് അവാര്‍ഡിനായി പരിഗണിക്കും. ഫോണ്‍: 0471-2314358 / 9383470288.    

date