Skip to main content

പോലീസ് ക്രമീകരണങ്ങള്‍ എ.ഡി.ജി.പി വിലയിരുത്തി

 

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി റെഡ് സോണായി പ്രഖ്യാപിച്ച കോട്ടയം, ഇടുക്കി ജില്ലകളിലെ പോലീസിന്‍റെ ക്രമീകരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിന് നിയോഗിക്കപ്പെട്ട കോസ്റ്റല്‍ സെക്യൂരിറ്റി വിഭാഗം എ.ഡി.ജി.പി കെ.പദ്മകുമാര്‍ കോട്ടയം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. 

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന യോഗത്തില്‍ എറണാകുളം റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്കുമാറും ജില്ലാ പോലീസ് മേധാവി ജി. ജയദേവും പങ്കെടുത്തു. കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ എ.ഡി.ജി.പി സന്ദര്‍ശനം നടത്തി. 

കോട്ടയം ജില്ലയില്‍ സ്പെഷ്യല്‍ ഓഫീസറായി നിയമിതനായ കെ എ പി അഞ്ചാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍. വിശ്വനാഥ് ഇന്നലെ ചുമതലയേറ്റു.

date