Skip to main content

ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും അണുവിമുക്തമാക്കി.

 

ഇടുക്കിയില്‍ കോവിഡ് 19 സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ വീടും പരിസരവും പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തില്‍ അണുവിമുക്തമാക്കി. പ്രദേശത്തെ വഴികള്‍, അടുത്തുള്ള കടകള്‍, ബാര്‍ബര്‍ ഷോപ്പ്, റേഷന്‍ കട, തുടങ്ങിയ സ്ഥലങ്ങളും അണുവിമുക്തമാക്കിയതായി ആലത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ഗംഗാധരന്‍ അറിയിച്ചു.

സോഡിയം ഹൈപ്പോക്ലോറൈറ്റ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് ആന്റി വൈറസ് സൊല്യൂഷന്‍ തയ്യാറാക്കി അഞ്ച് മെഷീനുകള്‍ ഉപയോഗിച്ചാണ് അണുനശീകരണം നടത്തിയത്. ആലത്തൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ അണുനശീകരണത്തിന് നേതൃത്വം നല്‍കി.

date