Skip to main content

ആലത്തൂരില്‍ ഹോമിയോ രോഗ പ്രതിരോധ ശേഷി മരുന്ന് എത്തിക്കും

 

ആലത്തൂരിലെ 'നന്മ' സമഗ്ര ആരോഗ്യ പരിരക്ഷ പദ്ധതിയിലൂടെ നിയോജക മണ്ഡലത്തിലെ രണ്ട് ലക്ഷം ജനങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഹോമിയോ മരുന്ന് എത്തിക്കും. ഏഴ് പഞ്ചായത്തുകളിലായി 'നന്മ വി സെര്‍വ്വ്' പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍മാരുടെ നേതൃത്വത്തില്‍ വോളന്റിയര്‍മാരും നന്മ ഹെല്‍ത്ത് ആര്‍മി അംഗങ്ങളും ആശ പ്രവര്‍ത്തകരും സന്നദ്ധ സേന പ്രവര്‍ത്തകരും ചേര്‍ന്നാണ് വീടുകളില്‍ മരുന്നെത്തിക്കുക. മൂന്നു ദിവസം രാവിലെ ആഹാരത്തിനു ശേഷം ഒരു ഗുളിക എന്ന നിരക്കിലായിരിക്കും വിതരണം. ഹോമിയോ വിഭാഗം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറിയ മരുന്ന് 'നന്മ' വി സെര്‍വ്വ് വോളന്റിയര്‍മാര്‍ക്ക് കെ.ഡി പ്രസേനന്‍ എം.എല്‍.എ വിതരണം ചെയ്തു. എ.അപ്പുക്കുട്ടന്‍, പോള്‍ വര്‍ഗ്ഗീസ്, കെ എ ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.

date