Skip to main content

ജില്ലയില്‍ ചികിത്സയിലുള്ള നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്

 

ജില്ലയില്‍ ചികിത്സയിലുള്ള ആറുപേരില്‍ നാലുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഏപ്രില്‍ 21 രോഗബാധ സ്ഥിരീകരിച്ച കഞ്ചിക്കോട് ജോലി ചെയ്തിരുന്ന യു.പി സ്വദേശി, വിളയൂര്‍, കാവില്‍പാട്, മലപ്പുറം സ്വദേശികളുടെ ഫലമാണ് നെഗറ്റീവായത്. ഒരുതവണകൂടി പരിശോധന നടത്തി ഫലം നെഗറ്റീവായാല്‍ ആശുപത്രി വിടാന്‍ അനുവദിക്കും. കൂടാതെ തുടര്‍ച്ചയായി പരിശോധന നടത്തേണ്ടി വന്ന മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച കോട്ടോപ്പാടം സ്വദേശിയുടെ അവസാനം നല്‍കിയ സാമ്പിളിന്റെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. അടുത്ത പരിശോധനയും നെഗറ്റീവായാലെ ആശുപത്രി വിടാനാവൂ. ഏപ്രില്‍ 21 ന് രോഗം സ്ഥിരീകരിച്ച് ജില്ലയില്‍ ചികിത്സയിലുള്ള കുഴല്‍മന്ദം സ്വദേശിയുടെ രണ്ടാം പരിശോധനാഫലം പോസിറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

date