Skip to main content

ഇടുക്കിയില്‍ രോഗം സ്ഥിരീകരിച്ച ആലത്തൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ്

 

മാര്‍ച്ച് 25- ഇടുക്കിയില്‍ നിന്നും രാത്രി 10.30 ന് രണ്ട് സുഹൃത്തുക്കളോടൊപ്പം കമ്പനി വാഹനത്തില്‍ പുറപ്പെട്ട് പുലര്‍ച്ചെ 5.30 ന് പാലക്കാട് ആലത്തൂരെത്തി. പുതുനഗരം ആരോഗ്യ കേന്ദ്രത്തില്‍ അറിയിക്കുകയും ഏപ്രില്‍ 11 വരെ വീട്ടില്‍ തുടരുകയും ചെയ്തു.

ഏപ്രില്‍ 11- രാവിലെ എട്ടിന് സുഹൃത്തിനോടൊപ്പം നടന്ന് ആലത്തൂരിലെ കൃഷ്ണ പലചരക്ക് കടയിലെത്തി. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറി കടയും മുബാറക്ക് ടി.വി ഷോപ്പിന് എതിര്‍വശത്തെ ചിക്കന്‍ സ്റ്റോറും സന്ദര്‍ശിച്ച ശേഷം സ്വാതി ജങ്ഷന്‍ വരെ നടന്ന് ഒരു ഓട്ടോയില്‍ വീട്ടിലേക്ക് തിരിച്ചു.

ഏപ്രില്‍ 12, 13- വീട്ടില്‍ തുടര്‍ന്നു.

ഏപ്രില്‍ 14- ഉച്ചയ്ക്ക് 12 മണിക്ക് ഒരു സുഹൃത്തിനൊപ്പം ആലത്തൂരിലെ സൂര്യപ്പന്‍കുളത്ത് അര മണിക്കൂര്‍ ചെലവഴിച്ചു.

ഏപ്രില്‍ 15- വീട്ടില്‍ തുടര്‍ന്നു.

ഏപ്രില്‍ 16- വൈകീട്ട് 5.30 ന് മൂന്ന് സുഹൃത്തുക്കളോടൊപ്പം സൂര്യപ്പന്‍കുളത്ത് ചെലവഴിച്ചു.

ഏപ്രില്‍ 17 മുതല്‍ 19- വീട്ടില്‍ തുടര്‍ന്നു.

ഏപ്രില്‍ 20- രാവിലെ 9.30 ന് കമ്പനി വാഹനത്തില്‍ നാല് സുഹൃത്തുക്കളോടൊപ്പം ഇടുക്കിയിലേക്ക് തിരിച്ചു. യാത്രയ്ക്കിടെ വാണിയംമ്പാറയില്‍ രണ്ട് സുഹൃത്തുക്കള്‍ ഇറങ്ങി മറ്റൊരു വാഹനത്തില്‍ ഇടുക്കിയിലേക്ക് തിരിച്ചു.

date