Skip to main content

ചരക്ക് വാഹന ഉടമയുടെ സാക്ഷ്യപത്രം ഹാജരാക്കണം

 

കോവിഡ് 19 രോഗപ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ നിന്ന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകുന്ന ഓരോ ചരക്ക് വാഹനത്തിന്റെയും ഉടമ ആ വാഹനത്തില്‍ ട്രിപ്പിന് ചുമതലപ്പെടുത്തിയ ഡ്രൈവര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും പേരും, വിലാസവും ഉള്‍പ്പെട്ടതും അവരുടെ തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകളും സഹിതമുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഇവ കാണിക്കാന്‍ പാകത്തില്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണെന്ന് പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date