Skip to main content

ലോക്ക്ഡൗണ്‍ കാലത്ത്  തൊഴിലാളികള്‍ക്ക് തുണയായി ഇ.പി.എഫ്  

 

 

 

ലോക്ക്ഡൗണില്‍ തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് തുണ. പ്രധാന്‍മന്ത്രി ഗരീബ് കല്യാണ്‍യോജന പ്രകാരം ഇ.പി.എഫില്‍നിന്ന് പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നു. ഇതനുസരിച്ച് ഇ.പി.എഫ് കോഴിക്കോട് മേഖലാ ഓഫീസ് പരിധിയില്‍ ഏപ്രില്‍ മാസത്തില്‍ 17,85,26,694 രൂപ തൊഴിലാളികള്‍ പിന്‍വലിച്ചു. 4274 അപേക്ഷകളാണ് തീര്‍പ്പാക്കിയത്.

 

മൂന്ന് മാസത്തെ ശമ്പളത്തിന് തുല്യമായതോ അക്കൗണ്ടില്‍ ശേഷിക്കുന്ന തുകയുടെ 75 ശതമാനമോ ഏതാണോ കുറവ്, അത് പന്‍വലിക്കാനുള്ള അനുമതിയാണ് കേന്ദ്ര ഗവണ്മെന്റ് നല്‍കിയിരുന്നത്. കോഴിക്കോട് മേഖലയില്‍ 8,55,85,212 രൂപ പെന്‍ഷന്‍ ആയും ഏപ്രില്‍ മാസത്തില്‍ പിന്‍വലിക്കുകയുണ്ടായി. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകള്‍ ആണ് ഇ.പി.എഫ് കോഴിക്കോട് മേഖലാ ഓഫീസിന് കീഴില്‍ വരുന്നത്.

 

date