Post Category
അക്ഷരവൃക്ഷം: രചനകൾ അപ്‌ലോഡ് ചെയ്യാൻ ഇന്ന് (മേയ് 5) അവസാന തിയതി
അവധിക്കാലത്ത് വീടുകളിൽ അടച്ചിരിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് നടപ്പിലാക്കിയ 'അക്ഷരവൃക്ഷം' പദ്ധതിയിൽ സൃഷ്ടികൾ സമർപ്പിക്കേണ്ട അവസാന തിയതി ചൊവ്വാഴ്ച (മേയ് 5). നാളിതുവരെ ആകെ അമ്പതിനായിരത്തിലധികം രചനകൾ കവിത, കഥ, ലേഖനം എന്നീ വിഭാഗങ്ങളിലായി സ്‌കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ആദ്യ രണ്ടു ഘട്ടങ്ങളിലായി നടത്തിയ സൂക്ഷ്മ പരിശോധനയിൽ പ്രസിദ്ധീകരണ യോഗ്യമായ കഥ, കവിത, ലേഖനം എന്നിവ രണ്ടു വാല്യങ്ങൾ വീതം എസ്.സി.ഇ.ആർ.ടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌കൂൾ വിക്കിയിൽ ലഭിക്കുന്ന രചനകളിൽ പ്രസിദ്ധീകരണ യോഗ്യമായവയെല്ലാം തുടർന്നും പ്രസിദ്ധീകരിക്കുമെന്ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1663/2020
date
- Log in to post comments