Skip to main content

ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി വിവിധ വ്യക്തികൾ

 
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് പി ജെ ജോസഫ് തൻറെ ഒരു മാസത്തെ പെൻഷൻ തുകയായ 40,452 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി.  അദ്ദേഹം കലക്ടറേറ്റിലെത്തി ജില്ലാ കലക്ടർക്ക് ചെക്ക് കൈമാറി.

മണ്ണഞ്ചേരി തോപ്പുവെളി സ്വദേശി റഷീദ നവാസ് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഈ തുക ജില്ലാ കലക്ടർക്ക് കൈമാറുകയായിരുന്നു.

അമ്പലപ്പുഴ  കൃഷ്ണദ്വൈപായന കേരള പുരാണ പാരായണ സംഘടന ഇരുപതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനായി ജില്ലാ കലക്ടർക്ക് കൈമാറി.

date