Post Category
ജില്ലയില്‍ 82 പേര്‍ കൂടി നിരീക്ഷണത്തില്‍
കോവിഡ് 19 രോഗ പശ്ചാത്തലത്തില്‍ ജില്ലയില്‍ 82 പേര്‍ കൂടി നിരീക്ഷണത്തിലായി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 900 ആയി. ഒരു കോവിഡ് 19 രോഗബാധിതന്‍ ഉള്‍പ്പെടെ 10 പേരാണ് നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തി ലുള്ളത്. 23 പേരുടെ നിരീക്ഷണ കാലം പൂര്‍ത്തിയായി. ജില്ലയിലെ 457 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 429 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 2515 വാഹനങ്ങളിലായി എത്തിയ 3454 ആളുകളെ സ്‌ക്രീനിംങ്ങിന് വിധേയമാക്കിയതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
date
- Log in to post comments