Skip to main content

കോവിഡ് ജാഗ്രത: സമ്പര്‍ക്ക പ്രദേശങ്ങള്‍ അടച്ചിടും

മാനന്തവാടി നഗരസഭ പരിധിയില്‍  അമ്പത്തിരണ്ട് വയസ്സുകാരന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിതന്‍ സമ്പര്‍ക്കം പുലര്‍ത്തിയ പ്രദേശങ്ങള്‍ അടച്ചിടും. ഇയാള്‍ സന്ദര്‍ശിച്ചിട്ടുളള നഗരസഭകളിലെയും പഞ്ചായത്തുകളിലെയും വാര്‍ഡുകളും കോളനികളുമാണ് കോവിഡ് കണ്ടൈന്‍മെന്റുകളായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. മാനന്തവാടി നഗരസഭയിലെ 7,8,9,10, 21, 22-ടൗണ്‍ ഏരിയ, 25, 26, 27 വാര്‍ഡുകളും, തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും എടവക ഗ്രാമപഞ്ചായത്തിലെ 12, 14, 16 വാര്‍ഡുകളും, വെളളമുണ്ട ഗ്രാമപഞ്ചായത്തിലെ 9,10, 11, 12 വാര്‍ഡുകളും, മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ എട്ട്, ഒമ്പത്, പത്ത്, 17 വാര്‍ഡുകളുമാണ് കോവിഡ് കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ചത്. അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ മാങ്ങോട്ട് കോളനിയും മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ തച്ചമ്പത്ത് കോളനിയും കോവിഡ് കണ്ടൈന്‍മെന്റുകളാണ്.
   കോവിഡ് കണ്ടൈന്‍മെന്റുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ നിയന്ത്രണം തുടങ്ങും. തിരുനെല്ലി പഞ്ചായത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് നിയന്ത്രണം തുടങ്ങുക. പതിനാല് ദിവസത്തേക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടങ്ങളില്‍ ആവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്ന കടകള്‍ക്ക് മാത്രമാണ് തുറക്കാന്‍ അനുമതി. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമെ പുറത്തിറങ്ങാന്‍ പാടുളളു. ഹോം ഡെലിവറി സംവിധാനമാണ് ഇവിടെ ഉണ്ടാവുക. ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കുന്ന ഫോണ്‍ നമ്പറില്‍ പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കള്‍ ലഭ്യമാക്കുന്നതിനുളള  സഹായം തേടാം.

date