Skip to main content

അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി

      നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുളള അതിഥി തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍  മാനന്തവാടി നഗരസഭയില്‍ തുടങ്ങി. ആദ്യദിനം 557 പേരാണ് രജിസ്റ്റര്‍ ചെയ്തത്. വെസ്റ്റ് ബംഗാള്‍- 293, ബീഹാര്‍ - 95, തമിഴ്‌നാട് - 9, അസാം - 42, ഛത്തീസ്ഗഡ് - 6, യു.പി- 78, രാജസ്ഥാന്‍ - 10,കര്‍ണാടക- 8, ഝാര്‍ഖണ്ഡ് - 2, മധ്യപ്രദേശ് - 3, ഒഡീഷ - 11 എന്നിങ്ങനെയാണ് രജിസ്‌ട്രേഷന്‍. ഇവരുടെ ആരോഗ്യ പരിശോധന അടുത്ത ദിവസം നടക്കും. കോഴിക്കോട് നിന്ന് ട്രെയിനിലാണ് ഇവരെ സ്വന്തം നാട്ടിലേക്ക് അയക്കുകയെന്ന് മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍.പ്രവീജ് അറിയിച്ചു.

date