Post Category
ബേക്കറികളില്‍ പരിശോധന നടത്തി
ബേക്കറി ഉടമകള്‍ ഉപഭോക്താക്കള്‍ക്ക് പ്രിന്റ് ചെയ്ത ബില്ല് നിര്‍ബന്ധമായും നല്‍കണമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. മിക്സ്ചര്‍, വറുത്ത കായ തുടങ്ങിയ ലൂസ് ഇനങ്ങളുടെ വില നിര്‍ബന്ധമായും ഭരണികള്‍ക്ക് പുറമെ ചെറിയ സ്റ്റിക്കറില്‍ പ്രദര്‍ശിപ്പിക്കണം. ബേക്കറികളില്‍ അമിത വില ഈടാക്കുന്നതായും വില വിവരപ്പട്ടിക പ്രദര്‍ശിപ്പിക്കുന്നില്ലെന്നും ബില്ല് കൊടുക്കുന്നില്ലെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ ബേക്കറികളില്‍ ഇന്നലെ പരിശോധനയില്‍ നടത്തി. ചുരുക്കം ബേക്കറികളില്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് ബില്ല് നല്‍കുന്നുള്ളൂ എന്ന് കണ്ടെത്തി.
date
- Log in to post comments