Skip to main content

സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതി: രാജശേഖരപ്പണിക്കര്‍ ജില്ലയിലെ  മികച്ച കര്‍ഷകന്‍

    സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ജില്ലയില്‍ നടപ്പാക്കിയ സമഗ്ര പച്ചക്കറി കൃഷി വികസന പദ്ധതിയുമായി ബന്ധപ്പെട്ട അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച കര്‍ഷകനായി കല്ലൂപ്പാറ കൃഷിഭവന്‍ പരിധിയിലെ ചെങ്ങരൂര്‍ പൂതംകുഴിയില്‍ രാജശേഖരപ്പണിക്കരെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനം നെടുമ്പ്രം കൃഷിഭവന്‍ പരിധിയിലെ കല്ലുങ്കല്‍ പള്ളിപ്പറമ്പില്‍ ശോഭന വിജയനും മൂന്നാം സ്ഥാനം മുട്ടം തുമ്പമണ്‍ അജിഭവനില്‍ ജി.അജിയും നേടി. മികച്ച ക്ലസ്റ്റര്‍ വിഭാഗത്തില്‍ കോട്ടാങ്ങല്‍ കൃഷിഭവന്‍റെ പരിധിയിലുള്ള വായ്പൂര് കാര്‍ഷിക വികസന സമിതി ഒന്നാം സ്ഥാനവും പ്രമാടം കൃഷിഭവന്‍റെ പരിധിയിലുള്ള ഹരിതാലീഡ് ക്ലസ്റ്റര്‍ രണ്ടാം സ്ഥാനവും എഴുമറ്റൂര്‍ കൃഷിഭവന്‍റെ പരിധിയിലുള്ള ഹരിതസംഘം മൂന്നാം സ്ഥാനവും നേടി. മികച്ച സ്കൂള്‍ പച്ചക്കറി തോട്ടം വിഭാഗത്തില്‍ ഒന്നാം സ്ഥാനം വെച്ചൂച്ചിറ കൃഷിഭവന്‍ പരിധിയിലെ സിഎംഎസ്എല്‍പിഎസ് എണ്ണൂറാം വയല്‍ ഒന്നാം നേടി. രണ്ടാം സ്ഥാനം തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയിലെ ഗവണ്‍മെന്‍റ് യുപിഎസ് പൂഴിക്കാടും തോട്ടമണ്‍ കൃഷിഭവന്‍ പരിധിയിലെ എംഎസ്എച്ച്എസ്എസും പങ്കിട്ടു. മൂന്നാം സ്ഥാനം മൈലപ്ര കൃഷിഭവന്‍ പരിധിയിലെ മൈലപ്ര എസ്എച്ച്എച്ച്എസ്എസും മലയാലപ്പുഴ കൃഷിഭവന്‍ പരിധിയിലെ എസ്പിഎം യുപിഎസ് വെട്ടൂരും പങ്കിട്ടു. 
    മികച്ച വിദ്യാര്‍ഥി വിഭാഗത്തില്‍ ഒന്നാം സ്ഥാനം സീതത്തോട് കൃഷിഭവന്‍ പരിധിയിലെ ആങ്ങമൂഴി ഗുരുകുലം യുപിഎസിലെ യോന ലിജിയും രണ്ടാം സ്ഥാനം കല്ലൂപ്പാറ കൃഷിഭവന്‍ പരിധിയിലെ സിഎംഎസ് എച്ച്എസ്എസിലെ മെറിന്‍ വിനു വര്‍ഗീസും മൂന്നാം സ്ഥാനം തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയിലെ സെന്‍റ് തോമസ് എച്ച്എസിലെ തൗഫീക്കും നേടി. മികച്ച പ്രധാനാധ്യാപക വിഭാഗത്തില്‍ തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയിലെ പൂഴിക്കാട് ഗവണ്‍മെന്‍റ് യുപിഎസിലെ റ്റി.ജി.ഗോപിനാഥന്‍പിള്ള ഒന്നാം സ്ഥാനവും മൈലപ്ര കൃഷിഭവന്‍ പരിധിയിലെ മേക്കൊഴൂര്‍ മാര്‍തോമ എച്ച്എസിലെ റ്റി.രാജീവന്‍ നായര്‍ രണ്ടാം സ്ഥാനവും വെച്ചൂച്ചിറ സിഎംഎസ് എല്‍പിഎസ് എണ്ണൂറാം വയലിലെ പി.റ്റി മാത്യു മൂന്നാം സ്ഥാനവും നേടി. മികച്ച അധ്യാപക വിഭാഗത്തില്‍ വെച്ചൂച്ചിറ സിഎംഎസ് എല്‍പിഎസ് എണ്ണൂറാം വയലിലെ സാബു പുല്ലാട്ട് ഒന്നാം സ്ഥാനവും തോട്ടമണ്‍ കൃഷിഭവന്‍ പരിധിയിലെ എം.എസ് എച്ച്എസ്എസിലെ ഡോ.ലിനോജ് വര്‍ഗീസ് രണ്ടാം സ്ഥാനവും നേടി. തോന്നല്ലൂര്‍ കൃഷിഭവന്‍ പരിധിയിലെ പൂഴിക്കാട് ഗവണ്‍മെന്‍റ് യുപിഎസിലെ ആര്‍.സുധീനയും മൈലപ്ര കൃഷിഭവന്‍ പരിധിയിലെ മേക്കൊഴൂര്‍ മാര്‍തോമ എച്ച്എസിലെ മിനിതോമസും മൂന്നാം സ്ഥാനം നേടി. 
    മട്ടുപ്പാവ് കൃഷി വിഭാഗത്തില്‍ കടപ്ര കൃഷിഭവന്‍ പരിധിയിലെ നിരണം കുന്നേല്‍ ടോണി വില്ലയില്‍ തോമസ് എബ്രഹാം ഒന്നാം സ്ഥാനവും അടൂര്‍ കൃഷിഭവന്‍ പരിധിയിലെ ജ്യോതിസില്‍ മുരളീധരന്‍ രണ്ടാം സ്ഥാനവും കോട്ടാങ്ങല്‍ കൃഷിഭവന്‍ പരിധിയിലെ കുളത്തൂ ര്‍ ചിറക്കടവില്‍ ബിന്ദു സോണി മൂന്നാം സ്ഥാനവും നേടി. 
    മികച്ച സ്ഥാപനാധിഷ്ഠിത കൃഷി (പബ്ലിക്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം തിരുവല്ല കൃഷിഭവന്‍ പരിധിയിലെ കുറ്റപ്പുഴ മാര്‍തോമ കോളജും രണ്ടാം സ്ഥാനം പന്തളം തെക്കേക്കര കൃഷിഭവന്‍ പരിധിയിലെ പന്തളം എന്‍എസ്എസ് പോളിടെക്നിക്കും മൂന്നാം സ്ഥാനം ചെന്നീ ര്‍ക്കര കൃഷിഭവന്‍ പരിധിയിലെ ഗവണ്‍മെന്‍റ് ഐടിഐ ചെന്നീര്‍ക്കരയും നേടി. മികച്ച സ്ഥാപനാധിഷ്ഠിത കൃഷി (പ്രൈവറ്റ്) വിഭാഗത്തില്‍ ഒന്നാം സ്ഥാനം കല്ലൂപ്പാറ കൃഷിഭവന്‍ പരിധിയിലെ പുതുശേരി സിസ്റ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ്സും രണ്ടാം സ്ഥാനം അയിരൂര്‍ കൃഷിഭവ ന്‍ പരിധിയിലെ പ്രൊവിഡന്‍സ് ഹോമും മൂന്നാം സ്ഥാനം ഏഴംകുളം കൃഷിഭവന്‍ പരിധിയിലെ പറക്കോട് നാഷണല്‍ സെന്‍ട്രല്‍ സ്കൂളും നേടി. 
    മികച്ച കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ വിഭാഗത്തില്‍ മല്ലപ്പള്ളി ബ്ലോക്കിലെ സിബി റ്റി.   നീണ്ടിശേരി ഒന്നാം സ്ഥാനവും റാന്നി ബ്ലോക്കിലെ ടോണി ജോണ്‍ രണ്ടാം സ്ഥാനവും അടൂര്‍ ബ്ലോക്കിലെ കെ.വി.സുരേഷ് മൂന്നാം സ്ഥാനവും നേടി. മികച്ച കൃഷി ഓഫീസര്‍ വിഭാഗത്തില്‍ കല്ലൂപ്പാറ കൃഷിഭവനിലെ ജോര്‍ജ് വി.തോമസ് ഒന്നാം സ്ഥാനവും കോട്ടാങ്ങല്‍ കൃഷിഭവനിലെ വി.എല്‍.അമ്പിളി രണ്ടാം സ്ഥാനവും അയിരൂര്‍ കൃഷിഭവനിലെ സുനിത ആനിമാത്യു മൂന്നാം സ്ഥാനവും നേടി. മികച്ച കൃഷി അസിസ്റ്റന്‍റ് വിഭാഗത്തില്‍ എഴുമറ്റൂര്‍ കൃഷിഭവനിലെ ഫാന്‍സി നാസര്‍ ഒന്നാം സ്ഥാനവും നിരണം കൃഷിഭവനിലെ എസ്.ജയന്‍ രണ്ടാം സ്ഥാനവും പ്രമാടം കൃഷി ഭവനിലെ എന്‍.ചന്ദ്രബാബു മൂന്നാം സ്ഥാനവും നേടി. 
    മാര്‍ച്ച് രണ്ടാം വാരം പത്തനംതിട്ടയില്‍ നടക്കുന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്.സുനി ല്‍ കുമാര്‍ അവാര്‍ഡുകള്‍ നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷിഓഫീസര്‍ ഷൈല ജോസഫ് അറിയിച്ചു.                                                    (പിഎന്‍പി 401/18)

date