Post Category
ദുരിതാശ്വാസനിധിയിലേക്ക് സഹായഹസ്തവുമായി സുമനസ്സുകള്‍
കോവിഡ്19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിനിധിയിലേക്ക് സംഭാവനകള്‍ നല്‍കി സുമനസ്സുകള്‍. കോഴിക്കോട് നല്ലളത്ത് പ്രവര്‍ത്തിക്കുന്ന പി.കെ സ്റ്റീല്‍സ് കമ്പനിയിലെ ജീവനക്കാരുടെ വകയായി 5,30,000 രൂപ സംഭാവന നല്‍കി. കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ കാലിക്കറ്റ് ഡിപ്പോ ഗാര്‍ഡുമാര്‍ 52,000 രൂപ കൈമാറി.
ഫറോക്ക് ചുങ്കം അല്‍ ഫാറൂഖ് സുന്നി മദ്രസയിലെ അധ്യാപകനുമായ എ.കെ ജുനൈദ് ഫാളിലി തന്റെ 3 മാസത്തെ ശമ്പളമായ 15,000 രൂപ ദുരിതാശ്വസ നിധിയിലേക്ക് നല്‍കി. കലക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ തൊഴില്‍- എക്‌സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് തുക കൈമാറി. ഫാറൂഖ് കോളേജ് സ്വദേശി അബ്ദുല്‍ ഗഫൂര്‍ സി.പി 5000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി.
date
- Log in to post comments